Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി സർക്കാർ ഇറങ്ങിയിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി സർക്കാർ ഇറങ്ങിയിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കോട്ടയം: ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി സർക്കാർ ഇറങ്ങിയിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആദ്യത്തേത് ശമ്പള പരിഷ്കരണ കമ്മീഷൻ. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന സ്ഥിതിയാണ്. 2023ൽ നൽകിയ ജെ.ബി. കോശി കമ്മീഷനാണ്. മൂന്നു വർഷക്കാലം 
പൂഴ്ത്തി വെച്ചിട്ട് ഇപ്പോൾ പ്രഖ്യാപിക്കുകയാണ്. ഉദ്യോഗാർത്ഥികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി. കൃത്യമായ നിയമനങ്ങൾ നടത്തിയില്ല. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡിട്ട സർക്കാരാണിത്. എന്നിട്ടാണ് ഇപ്പോൾ പിഎസ്‌സി പ്രായം കൂട്ടിയത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. 
       പിൻവാതിൽ നിയമനം സർക്കാർ സ്ഥിരപ്പെടുത്തിയാൽ, പുതിയ സർക്കാർ അതെല്ലാം റദ്ദാക്കും. ജനങ്ങളുടെ ചെലവിൽ സർക്കാർ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല സഭാ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. രമേശ് ചെന്നിത്തല തന്റെ നേതാവാണ്. സമുദായ ആസ്ഥാനങ്ങളിൽ പോകുന്നതിന് എന്താണ്. വർഗ്ഗീയതയെ ആണ് എതിർക്കുന്നതെന്നും കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വി.ഡി. സതീശൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement