Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഡ്വ. ആനി സി. കുരുവിളയും അഡ്വ. ഹരി പ്രഭയും കോട്ടയം ബാർ അസോസിയേഷൻ ഭാരവാഹികൾ.

അഡ്വ. ആനി സി. കുരുവിളയും അഡ്വ. ഹരി പ്രഭയും കോട്ടയം ബാർ അസോസിയേഷൻ ഭാരവാഹികൾ.
കോട്ടയം: കോട്ടയം ബാർ അസോസിയേഷൻ്റെ പ്രസിഡൻ്റായി അഡ്വ. ആനി സി. കുരുവിള തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ഹരി പ്രഭയാണ് സെക്രട്ടറി. കോട്ടയം ബാർ അസോസിയേഷൻ്റെ പ്രഥമ വനിതാ പ്രസിഡൻ്റാണ് അഡ്വ. ആനി സി. കുരുവിള. കഴിഞ്ഞ 38 വർഷമായി കോട്ടയത്ത് അഭിഭാഷകയായ അഡ്വ. ആനി ലീഗൽ തോട്ട്, എംജി സർവ്വകലാശാലാ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ നിയമ അദ്ധ്യാപികയാണ്. പാറക്കുളം പാതിയപ്പള്ളി കുടുംബാംഗമാണ്.
       300 വോട്ട് നേടിയാണ് ആനി സി. കുരുവിള തെരഞ്ഞെടുക്കപ്പെട്ടത്. അഡ്വ. ഹരിപ്രഭ ക്ക് 497 വോട്ടുകൾ ലഭിച്ചു. അഡ്വ. വി.വി. പ്രഭയുടെ മകനായ അദ്ദേഹം കോട്ടയം നിവാസിയാണ്. അഡ്വ. ലിനി ആണ് വൈസ് പ്രസിഡന്റ്. ട്രഷററായി അഡ്വ. ചിത്രയും തെരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement