Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടഭാഗം തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടഭാഗം തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. 
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിടഭാഗം തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.
       കഴിഞ്ഞ ജനുവരി 28നാണ് അപകടം ഉണ്ടായത്. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വാർഡിൽ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്നു വീണത്. പാരപ്പറ്റിന് മുകളിൽ കയറി ജോലി ചെയ്യുന്നതിനിടെ സ്ലാബ് ഇടിഞ്ഞു വീഴുകയായിരുന്നു. അപകട സമയം കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികൾ ഓടി മാറിയെങ്കിലും ഭരതിന് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 36 ദിവസമായി ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്. 
        കഴിഞ്ഞ ജൂലൈയിൽ മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മകളുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച കെട്ടിടത്തിന് സമീപത്തു തന്നെയാണ് ഈ അപകടവും ഉണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു ഭരത്. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement