Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വനിതാ ദിനാഘോഷം: ജെസിഐ കോട്ടയം ടൗൺ വാക്കത്തോൺ സംഘടിപ്പിക്കുന്നു.

വനിതാ ദിനാഘോഷം: ജെസിഐ കോട്ടയം ടൗൺ വാക്കത്തോൺ സംഘടിപ്പിക്കുന്നു.
കോട്ടയം: ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി പ്രത്യേക വാക്കത്തോൺ സംഘടിപ്പിക്കുന്നു. മാർച്ച് 7 ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വാക്കത്തോൺ, സമൂഹത്തിൽ വനിതാ ആരോഗ്യത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.
         കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച്, ശാസ്ത്രി റോഡ്, നാഗമ്പടം, ബേക്കർ ജംഗ്ഷൻ വഴി ഗാന്ധി സ്ക്വയറിൽ തിരികെയെത്തുന്ന രീതിയിലാണ് വാക്കത്തോൺ ക്രമീകരിച്ചിരിക്കുന്നത്. ഈ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വനിതകൾ പങ്കെടുക്കും. സ്ത്രീകളുടെ ആരോഗ്യബോധവും സാമൂഹിക പങ്കാളിത്തവും വർദ്ധിപ്പിക്കുക എന്ന സന്ദേശം, പരിപാടിയിലൂടെ പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് ടീ ഷർട്ട്, ഭക്ഷണം, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വനിതകൾ, 9387664462, 9846838323 എന്നീ ഫോൺ നമ്പരുകളിൽ ഒന്നിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡൻ്റ് മുഹമ്മദ് തൗഫീക്ക്, സെക്രട്ടറി മഹേഷ് മംഗലത്ത്, ട്രഷറർ ഷൈജുലാൽ, ജെസിഐ സോൺ കോർഡിറ്റർ ഡോ. സ്വാമി എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement