Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗ്രേറ്റർ കോട്ടയം: വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.

ഗ്രേറ്റർ കോട്ടയം: വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.
കോട്ടയം: 2031ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിതസൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാട് മുന്നോട്ടു വെച്ച് കോട്ടയം നഗരസഭയുടെ 2026-2027 ബജറ്റ്. 242,36,62,432 രൂപ വരവും 232,67,35,200 രൂപ ചെലവും 96,92,07,232 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ അവതരിപ്പിച്ചത്.
        ഗ്രേറ്റർ കോട്ടയം എന്നതു കൊണ്ട് നഗരസഭ പരിധിക്ക് പുറത്ത് വ്യാപിച്ച് കിടക്കുന്ന വികസന കാഴ്ചപ്പാടാണ് ലക്ഷ്യം. സമീപ പഞ്ചായത്തുകൾ, ഗതാഗത ഇടനാഴികൾ, ജലാശയങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സാമ്പത്തിക മേഖലകൾ എന്നിവയെ കോർത്തിണക്കുന്ന സംയോജിത പ്രാദേശിക വികസന രീതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമഗ്ര മാലിന്യ സംസ്കരണ സംവിധാനത്തിലൂടെ നഗരത്തെ ശുചിത്വമുള്ളതും ആരോഗ്യകരവുമായ നഗര ലക്ഷ്യത്തിനായി ശാസ്ത്രീയ മാലിന്യസംസ്കരണ പദ്ധതി നടപ്പിലാക്കും. തിരുനക്കര ബസ്റ്റാൻഡിൽ മൾട്ടി പർപ്പസ് ബസ് ബേ കോംപ്ലക്സ് നിർമ്മിക്കും ഇതിനായി പിപിപി / ബിഓറ്റി വ്യവസ്ഥയിൽ ഫണ്ട് കണ്ടെത്തും 
        മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ അത്യാധുനിക സംവിധാനത്തോടെ വടവാതൂർ ഡംപിംഗ് യാർഡ് സ്ഥലത്തിന്റെ കിഴക്കുഭാഗത്ത് കൺവെൻഷൻ സെന്റർ നിർമ്മാണം ആരംഭിക്കും. എ.പി.ജെ. അബ്ദുൽ കലാം ഓഡിറ്റോറിയം നവീകരിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കും ഇതിനോടനുബന്ധിച്ചുള്ള തിരുവാതുക്കൽ ബസ് ബേ നവീകരിക്കും. നാഗമ്പടം ബസ് സ്റ്റാൻഡ്, ചിങ്ങവനം ഷോപ്പിംഗ് കോംപ്ലക്സ് സെന്റർ, നെഹ്റു പാർക്ക് എന്നിവയുടെ നവീകരണം നടത്തും.
        വിജയപുരം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കഞ്ഞിക്കുഴിയിലെ ട്രാഫിക് തിരക്ക് കുറയ്ക്കാൻ കളത്തിപ്പടി - മധുരഞ്ചേരി കടവ് - ഇറഞ്ഞാൽ ബൈപ്പാസ് നിർമ്മാണം ആരംഭിക്കും. കോട്ടയം നഗരത്തിലെ ബസ് ഷെൽട്ടറിൽ യാത്രക്കാർക്ക് സൗകര്യം ഒരുക്കാൻ ക്യാമറ, വൈഫൈ, ചാർജിങ് സൗകര്യങ്ങൾ എന്നിവയോടെ നഗരഹൃദയങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ എസി ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിവിധ പദ്ധതികളാണ് ബജറ്റിലൂടെ അവതരിപ്പിച്ചത്.


Post a Comment

0 Comments

Ad Code

Responsive Advertisement