Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കേരളത്തിൽ.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കേരളത്തിൽ. 
കൊച്ചി: കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയ  ആയിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ പറഞ്ഞു. എസ്ഐആറിൽ ആശങ്ക വേണ്ടെന്നും 
അർഹരായ ഒരാളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാകില്ലെന്നും അദ്ദേഹം പറഞ്ഞു. 
        എസ്ഐആർ തീർത്തും സുതാര്യമാണ്. പരാതികളുള്ളവർക്ക് വിജ്ഞാപനം വരെ സമയമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് തീയതി നടപടിക്രമമനുസരിച്ച് പ്രഖ്യാപിക്കും. നിഷ്പക്ഷമായ തെരഞ്ഞെടുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
       കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കും. വിദ്വേഷ പ്രസംഗം നിരീക്ഷിക്കാൻ സംവിധാനം ഉണ്ടാവും
ശ്രദ്ധയിൽപ്പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകും. എഐ ദുരുപയോഗം തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
       തെരഞ്ഞെടുപ്പ് പ്രവർത്തന മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കേരളത്തിലെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement