Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജെസിഐ കോട്ടയം ടൗൺ വനിതാ വാക്കത്തോൺ സംഘടിപ്പിച്ചു.

ജെസിഐ കോട്ടയം ടൗൺ വനിതാ വാക്കത്തോൺ സംഘടിപ്പിച്ചു.
കോട്ടയം: ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണവും സ്തീസമത്വവും സ്ത്രീ സുരക്ഷയും മുൻനിർത്തി വനിതാ വാക്കത്തോൺ സംഘടിപ്പിച്ചു 
       തിരുഹൃദയ സ്കൂൾ ഓഫ് നഴ്സിംഗ്, ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ, കോട്ടയം വൈഡബ്ലിയുസിഎ, റോയൽ വിഷൻ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പരിപാടി പ്രശസ്ത എഴുത്തുകാരി സ്മിതാ ദാസ് ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ചാപ്റ്റർ പ്രസിഡണ്ട് മുഹമ്മദ് തൗഫീഖ് അദ്ധ്യക്ഷത വഹിച്ചു. ജെസിഐ സോൺ 22 പ്രസിഡൻ്റ് സിഎ ശ്യാംമോഹൻ, സോൺ വൈസ് പ്രസിഡൻ്റ് ജോൺ ആലഞ്ചേരി, നഗരസഭാ കൗൺസിലർ എം.എസ്. ഗോപകുമാർ, സോൺ ഡയറക്ടർമാരായ ആൻ മരിയ നെൽസൺ, ഡോക്ടർ സ്വാമി എന്നിവർ സംസാരിച്ചു 
       കോട്ടയം എസ്എച്ച് മെഡിക്കൽ സെൻ്റർ ഡയറക്ടർ സിസ്റ്റർ ജീന റോസ്, കോട്ടയം വൈഡബ്ലിയുസിഎ പ്രസിഡൻ്റ് സിസി കുരുവിള, പ്രശസ്ത എഴുത്തുകാരി സമിത തുടങ്ങിയവരെ ആദരിച്ചു. സോൺ ഡയറക്ടർ ആൻ മരിയ നെൽസൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു 
       പരിപാടിക്ക് ചാപ്റ്റർ മെന്റർ സാജൻ പി. ഗോപാലൻ, സെക്രട്ടറി മഹേഷ് മംഗലത്ത്, ട്രഷറർ ഷൈജുലാൽ, ആസിഫാ തൗഫീക്ക്, രമ്യാ മഹേഷ്, ഷാമോൾ ഗോപാലൻ, ഡോ. രശ്മി രാമകൃഷ്ണൻ, റീനാ സന്തോഷ്, ഡോ. അമേഷ്, ജ്യോതിഷ് കെ.എസ്., നിഖിൽ കുരുവിള, സിജു മാനുവൽ, ഹരിശങ്കർ, സന്തോഷ് മാത്യു, സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement