Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഡൽഹിയിൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഡൽഹിയിൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹി: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഡൽഹിയിൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറുടെ ഡൽഹിയിലെ വസതയിലെത്തി രാജേന്ദ്രൻ ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. രാജേന്ദ്രൻ ഡൽഹിയിൽ തന്നെ തുടരുകയാണ്. 
        തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഡൽഹിയിൽ  എത്തിയതെന്ന് രാജേന്ദ്രൻ പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ. രാജയെ തോൽപിക്കാൻ ശ്രമിച്ചു  എന്നാരോപിച്ച് രാജേന്ദ്രനെ സിപിഐഎമ്മിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കൾ രാജേന്ദ്രനു വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അന്നു രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതോടെ പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement