Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത എൻഎസ്എസ് യൂണിയൻ പ്രസിഡന്റിനെ നീക്കി.

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത എൻഎസ്എസ് യൂണിയൻ പ്രസിഡന്റിനെ നീക്കി.

ചങ്ങനാശേരി: എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റിനെ നീക്കി. എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായരെയാണ് പ്രസിഡന്റു സ്ഥാനത്തു നിന്ന്‌ എൻഎസ്എസ് നീക്കിയത്.
        നായർ സർവീസ് സൊസൈറ്റിയുടെ സമദൂരനയത്തിൽ നിന്ന്‌ വ്യത്യസ്ത തീരുമാനം എടുത്തതിനാണ് നടപടി. സമുദായ അംഗങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താമെങ്കിലും സംഘടനയുടെ ഭാരവാഹിത്വത്തിൽ ഇരിക്കുന്നവർ രാഷ്ട്രീയതാത്‌പര്യങ്ങളോടെ പെരുമാറരുതെന്ന് നിർദ്ദേശമുണ്ട്.
         മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റായ സി.പി. ചന്ദ്രൻ നായർ ഇതു മറികടന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഇതോടെ താലൂക്ക് യൂണിയൻ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും രാജിവച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ട് പരാതി അറിയിക്കുകയായിരുന്നു. അംഗങ്ങൾ രാജിവെച്ചതോടെ യൂണിയൻ കമ്മിറ്റി നിലവിലില്ലാതായി. ഇതോടെ സി.പി. ചന്ദ്രൻ നായർ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താകുകയുമായിരുന്നു. ഇതേത്തുടർന്ന് അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement