Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി ഉത്തരവ്.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി ഉത്തരവ്.
തിരു.: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി സർക്കാർ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
        സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഉത്തരവ്. 
          അതേസമയം, സർക്കാർ നടപടിയിൽ എതിർപ്പുമായി ഒരു വിഭാഗം ഡോക്ടർമാർ രംഗത്തു വന്നിട്ടുണ്ട്. പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കാതെയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിടാൻ സർക്കാർ ഉദ്യോഗസ്ഥർ അനുമതി ആവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനാത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
        സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വരുമാനം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇത് പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement