Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീനാരായണ ഗുരുദേവന്റെ തത്വദർശനം വ്യാപകമായി പ്രചരിപ്പിക്കേണ്ടതിന്റെ അനിവാര്യതയാണ് വർത്തമാനകാലം നേരിടുന്നത്: സ്വാമി ശുഭാംഗാനന്ദ.

ശ്രീനാരായണ ഗുരുദേവന്റെ തത്വദർശനം വ്യാപകമായി പ്രചരിപ്പിക്കേണ്ടതിന്റെ അനിവാര്യതയാണ് വർത്തമാനകാലം നേരിടുന്നത്: സ്വാമി ശുഭാംഗാനന്ദ.

കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ തത്വദർശനം വ്യാപകമായി പ്രചരിപ്പിക്കേണ്ടതിന്റെ അനിവാര്യതയാണ് വർത്തമാനകാലം നേരിടുന്നതെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ കോട്ടയം ജില്ലാ വാർഷികവും ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തും പാമ്പാടി ഓർവയൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ഗുരുദേവൻ നിരാകരിച്ച ആചാരാനുഷ്ഠാനങ്ങൾ തിരിച്ചു വന്നുകൊണ്ടിരിക്കുന്ന കാലയളവിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾ കാര്യമായ പങ്കുവഹിക്കേണ്ടതുണ്ട്. ജനതയെ നേരായ വഴിയിലേക്ക് നയിക്കുവാൻ സമൂഹനന്മയെ ആഗ്രഹിക്കുന്ന മുഴുവൻ പ്രസ്ഥാനങ്ങളും തങ്ങളുടെ കടമ നിർവഹിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
            ജില്ലാ പ്രസിഡൻ്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ സർവ്വമത സമ്മേളന ശതാബ്ദി, 'മഹാകവി കുമാരനാശാൻ്റെ ദേഹവിയോഗ ശതാബ്ദി, വൈക്കം സത്യാഗ്രഹ ശതാബ്ദി എന്നീ വിഷയങ്ങളെ അധികരിച്ച് യഥാക്രമം കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്ല്യാനന്ദ സരസ്വതി, ശിവഗിരി മഠം പിആർഒ ഇ.എം. സോമനാഥൻ, സഭ കേന്ദ്ര എക്സിക്യൂട്ടീവ് മെമ്പർ പി. കമലാസനൻ എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.വി. ബിജു വ്യാസ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ. മോഹനകുമാർ കൃജ്ഞതയും പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement