Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അനിൽ ആന്റണി 25 ലക്ഷവും ശോഭാ സുരേന്ദ്രൻ 10 ലക്ഷവും വാങ്ങി; ടി.ജി. നന്ദകുമാർ.

അനിൽ ആന്റണി 25 ലക്ഷവും ശോഭാ സുരേന്ദ്രൻ 10 ലക്ഷവും വാങ്ങി; ടി.ജി. നന്ദകുമാർ.



പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരായ ആരോപണങ്ങളിൽ ഉറച്ച് വിവാദ ദല്ലാൾ ടി.ജി. നന്ദകുമാർ. കേരള ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് അനിൽ തന്‍റെ പക്കല്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ചിത്രങ്ങളും രേഖകളും പുറത്തുവിട്ട നന്ദകുമാർ ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ തന്റെ കൈയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നില്ലെന്നും ആരോപിച്ചു.

       എൻഡിഎയോ ഐഎൻഡിഐഎയോ ആര് അധികാരത്തിൽ വന്നാലും ഉന്നയിച്ച ആരോപണങ്ങളിൽ തനിക്കെതിരെ അന്വേഷണം നടക്കും. അനിൽ ആന്റണി 25 ലക്ഷം രൂപ വാങ്ങി. നിയമനം നടക്കാതായതോടെ അഞ്ചു തവണകളായി അതു തിരിച്ചുതരികയും ചെയ്തു. പി.ടി. തോമസും പി.ജെ. കുര്യനും ഇടപെട്ടാണ് ഈ പണം തിരിച്ചുകിട്ടിയതെന്നും നന്ദകുമാർ പറഞ്ഞു.

       ജൂൺ നാലിന് ഫലം വന്നതിനു ശേഷം ഇതെല്ലാം അന്വേഷണത്തിനു വിധേയമാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വയം മഹാനായാണ് അനിൽ അവതരിപ്പിക്കുന്നത്. എന്നാൽ, അങ്ങനെയല്ലെന്നും കളങ്കിതനും കച്ചവടക്കാരനും സൂപ്പർ ദല്ലാളുമാണ് അദ്ദേഹമെന്നു തെളിയിക്കാനാണു രേഖകൾ പുറത്തുവിട്ടത്. തൃശൂരിൽ ഒരു ഭൂമി നൽകാമെന്നു പറഞ്ഞാണ് ശോഭാ സുരേന്ദ്രൻ 10 ലക്ഷം രൂപ മുൻകൂറായി വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് എസ്ബിഐ ശാഖയിൽ നിന്നാണ് പണം അയച്ചത്. എന്നാൽ, സ്ഥലം കാണാൻ ചെന്നപ്പോൾ മറ്റു രണ്ടു പേരുമായി ഈ ഭൂമി നൽകാമെന്നു പറഞ്ഞ് ഇടപാട് നടത്തിയതായി വ്യക്തമായി. അതിനുശേഷം പണം തിരിച്ചുചോദിച്ച് പലതവണ അവരെ ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയുമില്ല. ശോഭ നേരിട്ടു വിളിച്ചു ബന്ധപ്പെടുകയായിരുന്നു. അവരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. എൻ്റെ അമ്മയുടെ ജന്മദിനാഘോഷത്തിൽ ശോഭ പങ്കെടുത്തിട്ടുണ്ട് - നന്ദകുമാർ പറഞ്ഞു.


Post a Comment

0 Comments

Ad Code

Responsive Advertisement