Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍.

തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍.

വയനാട്: വയനാട്ടിലെ തലപ്പുഴയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ എത്തി. രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സി.പി. മൊയ്‌തീൻ ഉൾപ്പെടെ 4 പുരുഷന്മാരാണ് എത്തിയത്. രണ്ടു പേരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. മുൻപും മാവോയിസ്റ്റുകൾ ഇവിടെ എത്തി വനം വികസന കോർപ്പറേഷന്‍റെ ഓഫീസ് ആക്രമിക്കുകയും പോലീസ് സ്ഥാപിച്ച ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു.


Post a Comment

0 Comments

Ad Code

Responsive Advertisement