Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലാവർക്കും മോഹം ഉണ്ടാകാമെങ്കിലും ഒന്നും നടക്കില്ലെന്ന് പിണറായി. കേരളത്തില്‍നിന്ന് എംപി വേണമെന്ന മോദിയുടെ പരാമർശത്തിനു മറുപടിയായി പിണറായി വ്യക്തമാക്കി.
          മാരീച വേഷത്തില്‍ വന്ന് കേരളത്തെ മോഹിപ്പിക്കാമെന്നു കരുതരുതെന്നും പിണറായി പറഞ്ഞു. മോഹം എല്ലാവർക്കും ഉണ്ടാകാം. അതൊന്നും കേരളത്തില്‍ നടപ്പാവില്ല. ഒരിടത്തു പോലും ബിജെപി രണ്ടാം സ്ഥാനത്ത് വരില്ല. ലോകനിലവാരത്തിലുള്ള കേരളത്തെയാണ് മറ്റു സംസ്ഥാനങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കുമെന്ന് മോദി പറയുന്നത്. എല്ലാം അറിയുന്ന മലയാളികളുടെ മുന്നില്‍ നിന്നാണ് മോദി ഈ പരാമർശം നടത്തുന്നത്. 
         കരുവന്നൂർ ബാങ്ക് വിഷയത്തില്‍ മോദിയുടെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. കരുവന്നൂരിലെ വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടൻതന്നെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement