Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നടിയെ ആക്രമിച്ച കേസിൻ്റെ ശിക്ഷാ വിധി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്.

നടിയെ ആക്രമിച്ച കേസിൻ്റെ ശിക്ഷാ വിധി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്.
കൊച്ചി: കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിൻ്റെ നിർണ്ണായകമായ ശിക്ഷാ വിധി പ്രഖ്യാപനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ഉണ്ടാകും. കേസിലെ ആറ് പ്രതികളെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിയ്ക്കുകയും അവസാനമായി പ്രതികൾക്ക് പറയാനുള്ളതും കോടതി കേട്ടു. ആറ് പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. പൾസർ സുനി യാതൊരു ഇളവും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ജീവിതാവസാനം വരെ ശിക്ഷ നൽകരുതെന്ന് സുനിയുടെ അഭിഭാഷൻ പറഞ്ഞു. മറ്റ് പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും ഏറ്റവും കുറഞ്ഞ ശിക്ഷയേ നൽകാവൂ എന്നും അഭിഭാഷകർ പറഞ്ഞു. ഈ വാദങ്ങൾ എല്ലാം ഒരു മണിയോടു കൂടിയാണ് അവസാനിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന് വിധി പ്രഖ്യാപനം നടക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. മറ്റ് കേസുകൾ പരിഗണിച്ച ശേഷമാണ് നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് പുറപ്പെടുവിക്കുക. 
       പ്രതികൾ ഏഴര വർഷം തടവ് അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. കൂട്ടബലാത്സംഗക്കുറ്റം അടക്കം 10 കുറ്റങ്ങളാണ് ആറ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ഈ കുറ്റങ്ങൾക്ക് 20 വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement