നെൽപ്പാടത്തിന് തീ പിടിച്ചു.
കോട്ടയം: പരിപ്പ് മങ്ങാട്ടുകുഴി പുത്തൻകരി പാടശേഖരത്തിന് തീപിടിച്ചു. ഇരുന്നൂറിലധികം ഏക്കർ നെൽകൃഷിയുള്ള പാടശേഖരത്തിലെ കൊയ്ത്ത് പൂർണ്ണമായും തീർന്നിരുന്നങ്കിലും നെല്ല് പലരും പാടത്ത് തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏതോ പാടമുടമ, കൊയ്ത്ത് കഴിഞ്ഞ പാടത്തെ വൈക്കോലിന് തീയിടുകയായിരുന്നു. കടുത്ത ചൂടും കാറ്റും കാരണം പെട്ടെന്ന് തീ പടർന്നു. വിൽപ്പനയ്ക്കായി നെല്ല് ഉണങ്ങി കൂട്ടിയിട്ടിരുന്നിടത്തേയ്ക്കും തീ എത്തി. നെല്ല് വണ്ടിയിൽ കയറ്റുകയായിരുന്ന തൊഴിലാളികളുടെയും ഫയർ ഫോഴ്സിൻ്റേയും നാട്ടുകാരുടേയും സഹായത്തോടെ തീ കൂടുതൽ പടരാതെ നിയന്ത്രിക്കുവാൻ സാധിച്ചു. കൂടാതെ ചാല് തുറന്ന് പാടത്ത് വെള്ളം കയറ്റുകയുമുണ്ടായി. അതേസമയം, തീയണയ്ക്കാനായി വെള്ളം കയറ്റിയതു മൂലം, വിൽപ്പനയ്ക്കായി ഉണക്കി സൂക്ഷിച്ചിരുന്ന നെല്ല് വെള്ളത്തിൽ നനഞ്ഞു പോയ അവസ്ഥയും ഉണ്ടായി.
0 Comments