Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിനെ മർദ്ദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട പ്രതികളെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടി.

 


കോട്ടയം: സിനിമ തിയേറ്ററിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു. സംഭവത്തിനു ശേഷം രക്ഷപെട്ട മൂന്ന് പ്രതികളെ പോലീസ് ഒളിസങ്കേതത്തിൽ നിന്നും പിടികൂടി. കുലശേഖരമംഗലം ഇടവട്ടം മൂന്നരത്തോണിയിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം വൈമ്പനത്ത് ആശൽ (21), കുലശേഖരമംഗലം ഇടവട്ടം വാഴത്തറയിൽ മുഹമ്മദ് അൻസാരി (19) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് ഇവരെ പിടികൂടിയത്. 
         ഏപ്രിൽ അഞ്ചിന് വൈക്കം വടയാർ കിഴക്കേപ്പുറം നടുതുരുത്തേൽ എബിൻ കുഞ്ഞുമോനെ(24)യാണ് ആറ് ബൈക്കുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒളിസങ്കേതത്തിൽ പൂട്ടിയത്. 


Post a Comment

0 Comments

Ad Code

Responsive Advertisement