Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി മരിച്ചു.

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി മരിച്ചു.


കോഴിക്കോട്: മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. 
       വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക ആയിരുന്നു. മസ്‌കറ്റില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ആയിരുന്നു യാത്ര. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം, അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്. 
        സച്ചിന്‍ രണ്ട് വര്‍ഷമായി ഒമാനിലെ അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിന്​ മുമ്പ്​സൗദിയിലായിരുന്നു ജോലി ചെയ്തിരുന്നത്​. പിതാവ്​: സദാനന്ദൻ. ഭാര്യ: ഷെർലി: മകൻ: ആരോൺ സച്ചിൻ.

Post a Comment

0 Comments

Ad Code

Responsive Advertisement