Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉന്നത സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ നന്ദകുമാർ ലക്ഷ്യമിട്ടു: ശോഭ സുരേന്ദ്രൻ.

ഉന്നത സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ ദല്ലാൾ നന്ദകുമാർ ലക്ഷ്യമിട്ടു: ശോഭ സുരേന്ദ്രൻ. 



ആലപ്പുഴ: കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ ദല്ലാൾ നന്ദകുമാർ ലക്ഷ്യമിട്ടെന്ന ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രൻ. ഇതിനാണ് തന്നെ ഒരു തവണ കണ്ടത്. ഈ സിപിഎം നേതാവിൻ്റെ പേര് നന്ദകുമാർ പുറത്തുവിട്ടാൽ കൂടുതൽ പറയാം. തൃശൂർ രാമനിലയത്തിലെത്തിയ ഈ നേതാവ് തന്നെ കണ്ടു. പിന്നീട് ഡൽഹിയിലും വന്നു. പിണറായിയെ ഒഴിച്ച് സിപിഎമ്മിൽ നിന്ന് ആരെ കിട്ടിയാലും ബിജെപി കൂടെ ചേർക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. നന്ദകുമാർ രാഷ്ട്രീയ പിമ്പാണെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

         താൻ നന്ദകുമാറിൽ നിന്ന് പണം വാങ്ങിയത് സ്ഥലം വിൽപ്പനയ്ക്കായെന്നും ശോഭ സുരേന്ദ്രൻ വിശദീകരിച്ചു. തൃശൂരിൽ ഭൂമി വാങ്ങാൻ തൻ്റെ കയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്ന ടി.ജി. നന്ദകുമാറിൻ്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ഇവർ.

Post a Comment

0 Comments

Ad Code

Responsive Advertisement