Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിലേയ്ക്ക് മൂന്നാം വന്ദേഭാരത്.

കേരളത്തിലേയ്ക്ക് മൂന്നാം വന്ദേഭാരത്.

രാജ്യത്ത് വന്ദേഭാരത് ട്രെയിനുകൾ ഒന്നിനുപുറകെ ഒന്നായി ആരംഭിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേരളത്തിന് മറ്റൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിക്കുകുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണിത്.

      കേരളത്തിലെ എറണാകുളത്തിനും കർണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയിൽ ഈ പുതിയ വന്ദേഭാരത് ട്രെയിൻ ഓടുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇത് കേരളത്തിലെ ജനങ്ങൾക്ക് മാത്രമല്ല കർണാടകയ്ക്കും ഗുണം ചെയ്യും. ഈ ട്രെയിൻ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വെറും ഒമ്പത് മണിക്കൂറിനുള്ളിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ, ട്രെയിനിൻ്റെ റൂട്ട്, സമയം എന്നിവയെക്കുറിച്ച് റെയിൽവേ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഇതുകൂടാതെ, ഏതൊക്കെ സ്റ്റേഷനിലാണ് ഈ ട്രെയിൻ നിർത്തുക എന്നും നിലവിൽ വ്യക്തമല്ല. എന്നാൽ, വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിവരങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്. നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ ഓടുന്നത്. ഒന്ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും മറ്റൊന്ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുമാണ് ഓടുന്നത്. 

          കഴിഞ്ഞ മാസം തന്നെ പത്ത് പുതിയ വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തുടനീളം ആരംഭിച്ചിരുന്നു. ഡെറാഡൂൺ-ലക്‌നൗ, പാട്‌ന-ലക്‌നൗ, റാഞ്ചി-വാരണാസി ഉൾപ്പെടെ 10 റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, കഴിഞ്ഞ വർഷം ഡിസംബർ അവസാനവാരം അയോദ്ധ്യയിൽ നിന്ന് ആറ് വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ശ്രീ മാതാ വൈഷ്‌ണോ ദേവി -കത്ര - ന്യൂ ഡൽഹി, അമൃത്‌സർ മുതൽ ഡൽഹി, കോയമ്പത്തൂർ- ബെംഗളൂരു കാൻ്റ്, മംഗലാപുരം- മഡ്ഗാവ്, ജൽന-മുംബൈ എന്നീ റൂട്ടുകളിലെ വന്ദേഭാരത് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement