Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസ് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പൊലീസ് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്.



പത്തനംതിട്ട: പൊലീസ് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഐഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബി. അര്‍ജുന്‍ ദാസിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലയാലപ്പുഴ എസ്എച്ച്ഒ വി.സി. വിഷ്ണു കുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

        അര്‍ജുന്‍ ദാസിനും ഭാര്യയ്ക്കും എതിരെ മലയാലപ്പുഴ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. അസഭ്യവാക്കുകള്‍ ഉള്‍പ്പെടുത്തി അര്‍ജുന്‍ ദാസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ഇന്‍സ്‌പെക്ടറുടെ ചിത്രം ഉള്‍പ്പടെ പങ്കുവെച്ചായിരുന്നു കുറിപ്പ്.

 പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അര്‍ജുന്‍ ദാസ് ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പരിലേക്കും അയച്ചു. ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. പ്രതി കേരള പൊലീസിനെ അപകീര്‍ത്തിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement