Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ ഭർത്താവായ പ്രതിയെ പിടിയിൽ.

ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ ഭർത്താവായ പ്രതിയെ പിടിയിൽ.

പന്തളം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം, ഒളിവിൽ പോയ ഭർത്താവായ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടിൽ രമണക്കുറുപ്പ് (62) ആണ് ഓമല്ലൂരിൽ നിന്ന് അറസ്റ്റിലായത്.

       സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 1993ൽ ശിക്ഷിച്ചത്. വിധി വന്ന ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. 1994ൽ വാറണ്ടായി. ഓമല്ലൂരിലെ വാടകവീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇവിടെ തട്ടുകട, പച്ചക്കറി വ്യാപാരം എന്നിവ നടത്തി വരുകയായിരുന്നു. ഇതിനിടെ വിവാഹം കഴിക്കുകയും ചെയ്തു. ഒരു മകളുണ്ട്.

         പന്തളം പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്ഐ ജെ. നുജുമുദീൻ, സിപിഒ അൻവർഷ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

Post a Comment

0 Comments

Ad Code

Responsive Advertisement