Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം.

ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം.


പാലക്കാട്‌: മലമ്പുഴയില്‍ ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം. ലോറിയിലെത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് പ്രവർത്തകർ എത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് അരിവിതരണം നിർത്തി വച്ചു.
         മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്തിലാണ് ഇന്ന് രാവിലെ ഭാരത് അരി വിതരണം ചെയ്യാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് എത്തിയ എല്‍ഡിഎഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് ലോറി തിരിച്ചയച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement