Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

ഏറ്റുമാനൂർ: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം നാല്പത്തിമല ഭാഗത്ത് തടത്തിൽ വീട്ടിൽ അശ്വിൻ സുരേന്ദ്രൻ (23) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് 6.30 മണിയോടു കൂടി ഞൊങ്ങിണിക്കവല സ്വദേശിയായ യുവാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് തടഞ്ഞ യുവാവിന്റെ കൈയിൽ മുറിവേൽക്കുകയും ചെയ്തു. ഇവർ കഴിഞ്ഞ ഓണത്തിന് ഞൊങ്ങിണിക്കവല ഭാഗത്ത് വെച്ച് നടന്ന ഗാനമേളയ്ക്ക് ഇടയിൽ അതിക്രമം കാട്ടിയിരുന്നു. യുവാവ് ഇത് ചോദ്യം ചെയ്യുകയും ചെയ്തതിനുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ഇന്നലെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്എച്ച്ഓഷോജോ വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement