Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടമ്മയ്ക്ക് നേരെ അതിക്രമം: മദ്ധ്യവയസ്കൻ അറസ്റ്റിൽ.

വീട്ടമ്മയ്ക്ക് നേരെ അതിക്രമം:  മദ്ധ്യവയസ്കൻ അറസ്റ്റിൽ.
കോട്ടയം : വീട്ടമ്മയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. അയ്മനം, കുമ്മനം ഇളംകാവ് ഭാഗത്ത് വടുതലമാലിയിൽ വീട്ടിൽ സത്യൻ വി.ജി. (47) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയതത്. ഇയാൾ വീട്ടമ്മയെ വീടിന്റെ പുറകുവശത്ത് പതിയിരുന്ന് കടന്ന് പിടിക്കുകയും വീട്ടമ്മയ്ക്ക് മാനഹാനി വരുത്തുന്ന രീതിയിൽ ലൈംഗിക ചുവയുള്ള വാക്കുകൾ സംസാരിച്ച് ലൈഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്ഐ റിൻസ് എം. തോമസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement