Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

ചിങ്ങവനം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ  അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കൽ വീട്ടിൽ ഷിജു വി.ജെ. (29), ചിറക്കടവ് തെക്കേപെരുമൻചേരിൽ വീട്ടിൽ വിപിൻ വേണു (32) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും കഴിഞ്ഞ ദിവസം  നാട്ടകം ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ റൂം എടുക്കുകയും തുടർന്ന്  പുലർച്ചെ മദ്യലഹരിയിൽ ഇവിടുത്തെ  ഗ്ലാസ് തല്ലി തകർക്കുകയുമായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ, ഇവർ ഇരുവരും ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസ് സംഘം എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചിങ്ങവനം സ്റ്റേഷൻ എസ്എച്ച്ഓ പ്രസാദ് ആർ., എസ്ഐമാരായ സജീർ, താജുദ്ദീൻ, ഷിബു, സിപിഓമാരായ പ്രകാശ്, സുബീഷ്, ശരത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement