Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച, ജയരാജന്‍ - ജാവദേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയാകും.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച, ജയരാജന്‍ - ജാവദേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയാകും.


തിരു.: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പ് അകലോകനത്തിനൊപ്പം പോളിംഗ് ദിനത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായ ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കര്‍ - ഇ.പി. ജയരാജന്‍ കൂടിക്കാഴ്ചയും യോഗത്തില്‍ ഉയരും. ഇ.പി. ജയരാജന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ വന്‍പ്രതിരോധത്തിലാക്കിയതിന് പിന്നാലെ പാര്‍ട്ടിക്കുളളില്‍ നടപടി ആവശ്യമുയര്‍ന്നതായാണ് വിവരം. 

      കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് സിപിഎം. പോളിംഗ് ദിനത്തിലെ തുറന്ന് പറച്ചില്‍ വഴി പാര്‍ട്ടിയെ കടുത്ത വെട്ടിലാക്കിയന്നാണ് ഇപിക്കെതിരായ നേതാക്കളുടെ പൊതുനിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്നായിരുന്നു സിപിഎമ്മിന്റെ ആക്ഷേപം. ഇതിനിടെയാണ് അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങളുമായി ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയത്. ഇതോടൊപ്പം ശോഭാ സുരേന്ദ്രന്റെയും ഇ.പി. ജയരാജന്റെയും പേര് പുറത്തുവന്നു. ആ ചര്‍ച്ച വളര്‍ന്ന് വന്ന് രാഷ്ട്രീയ ബോംബായി പൊട്ടിയപ്പോള്‍ പരിക്ക് മുഴുവന്‍ സിപിഎമ്മിനും ഇ.പി. ജയരാജനുമാണ്.  തിരുവനന്തപുരത്തുള്ള മകന്റെ ഫ്ലാറ്റിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ തന്നെ കണ്ടുവെന്ന് ഇപി തന്നെ വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് സിപിഎം നേതൃത്വം കേട്ടത്. വീട്ടില്‍ വന്നവരോട് ഇറങ്ങിപ്പോകാന്‍ പറയുകയെങ്ങനെയാണെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഇപി പറഞ്ഞെങ്കിലും ഏശിയില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement