Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ട് ദിവസം മുൻപ് കാണാതായ അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്ററെ ജോലി ചെയ്യുന്ന ഓഫീസിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി.

രണ്ട് ദിവസം മുൻപ് കാണാതായ അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്ററെ ജോലി ചെയ്യുന്ന ഓഫീസിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി.


ആലുവ: രണ്ട് ദിവസം മുൻപ് കാണാതായ അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്ററെ ജോലി ചെയ്യുന്ന ഓഫീസിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ മുഖ്യതപാലാഫീസിലെ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്റർ മുപ്പത്തടം സ്വദേശി കെ.ജി. ഉണ്ണികൃഷ്ണനെയാണ് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെ സ്റ്റോർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

            ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിരുന്നു. ഇക്കഴിഞ്ഞ 16ന് രാവിലെ ജോലിക്കെത്തിയ ഉണ്ണികൃഷ്ണനെ രാവിലെ 11 മണിയോടെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹം  മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് സംശയിക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement