Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി.

പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി.


എറണാകുളം: പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. രാമമംഗലം ഊരമന മനയ്ക്കാപ്പിള്ളില്‍ കുര്യാക്കോസിന്റേയും സാലിയുടേയും മകള്‍ മെറിന്‍ കുര്യാക്കോസ് (24) ആണ് മരിച്ചത്. 
         വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ രാമമംഗലം ഊരമന കോമയില്‍കടവിന് സമീപമാണ് സംഭവം. വീട്ടില്‍ വളര്‍ത്തുന്ന ആടുമായി പുഴയോരത്തേക്ക് പോയതായിരുന്നു. ആട് തിരിച്ചെത്തിയിട്ടും മെറിനെ കാണാതെ വന്നപ്പോള്‍ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. പുഴയിറമ്പില്‍ ചെരിപ്പുകള്‍ കണ്ടെത്തി. സംശയം തോന്നിയതിനെത്തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തിതിയതിനെ തുടർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement