Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലങ്കര മാർത്തോമ്മാ സുറിയാനി സഭ അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു.

മലങ്കര മാർത്തോമ്മാ സുറിയാനി സഭ അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു.


തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ ശുശ്രൂഷയിൽ രൂപം കൊണ്ട അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു. പുതിയ വീടുകളുടെ അടിസ്ഥാനശില ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും ഡോ. യുയാക്കിം മാർ കൂറിലോസ്  സഫ്രഗൻ മെത്രാപ്പൊലീത്തയും ചേർന്ന് നിർവഹിച്ചു. ആശിർവദിച്ച അടിസ്ഥാന ശിലകൾ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ ഗുണഭോക്താക്കൾക്ക്  കൈമാറി.

       സമൂഹത്തിൽ വേദനിക്കുന്നവരും തളളപ്പട്ടവരോടുമുളള കരുതലിലൂടെയാണ് ദൈവ സ്നേഹം  പ്രതിഫലിപ്പിക്കേണ്ടതെന്ന് സഫ്രഗൻ മെത്രാപ്പൊലീത്താ പറഞ്ഞു. യേശുവിൻ്റെ മനസ്സ്  ഉൾക്കൊളളുന്നവർക്കേ ഇങ്ങനെ പ്രവർത്തിക്കാനാവൂ.   മെത്രാപ്പൊലീത്തയുടെ മാതൃക സമൂഹത്തിനാകെ പ്രചോദനം നൽകുന്നതാണെന്നും അദേഹം പറഞ്ഞു.

       തിരുവല്ല  എസ്.സി. പളളിയിൽ നടന്ന ചടങ്ങിൽ സീനിയർ വികാരി ജനറാളും അഭയം കോർഡിനേറ്ററുമായ  റവ. ജോർജ്ജ് മാത്യു, വികാരി ജനറാൾ റവ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, അഭയ പദ്ധതി ഭവനനിർമ്മാണ കോർഡിനേറ്റർ റവ. വി.എസ്. സ്കറിയാ, എസ്.സി. ഇടവക വികാരി റവ. മാത്യു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

         ഡോ. തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ പട്ടത്വ സുവർണ്ണ ജൂബിലി ആഘോഷങ്ങളില്ലാതെ സമൂഹത്തിൽ വേദനിക്കുന്നവർക്ക് കരുതലാകുന്ന പദ്ധതിയായി രൂപപ്പെടണമെന്ന ആഗ്രഹം അഭയം ഭവന പദ്ധതിയായി രൂപപ്പെടുകയായിരുന്നു. പദ്ധതിയിൽ ഇതുവരെ 59 വീടുകളുടെ നിർമ്മാണം പൂർത്തിയായി താക്കോൽ കൈമാറി.  30 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement