Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസില്‍ യാത്രയ്‌ക്കിടെ കുഞ്ഞിന് ജന്മം നല്‍കി യുവതി.

കെഎസ്ആർടിസി ബസില്‍ യാത്രയ്‌ക്കിടെ കുഞ്ഞിന് ജന്മം നല്‍കി യുവതി.
തൃശൂർ: തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന( 37) ആണ് തൃശൂരില്‍ നിന്നും തൊട്ടില്‍പാലം വരെ പോകുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസില്‍ ജന്മം നല്‍കിയത്. തിരുനാവായിലേക്ക് പോകുകയായിരുന്നു സെറീന. എന്നാല്‍, പേരാമംഗലത്ത് എത്തിയപ്പോഴേക്കും പ്രസവവേദന തോന്നി. തുടർന്ന് അടുത്ത ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിട്ടു. എന്നാല്‍, ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവവും കഴിഞ്ഞിരുന്നു. തുടർന്ന് ആശുപത്രിയില്‍ ബസ് എത്തിച്ചതിന് പിന്നാലെ ബസിലേക്ക് കയറിയ ഡോക്‌ടറും നഴ്‌സും ബസില്‍ നിന്നുതന്നെ പ്രസവമെടുത്തു. പെണ്‍കുഞ്ഞിനാണ് സെറീന ജന്മം നല്‍കിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ടുപേരും സുഖമായിരിക്കുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement