Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍.

ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഏഴ് ദിവസത്തേക്ക് ജാമ്യം നീട്ടണമെന്നാണ് ആവശ്യം. ജാമ്യ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് നീട്ടണമെന്ന ആവശ്യവുമായി അദ്ദേഹം കോടതിയെ സമീപിച്ചത്. ജൂണ്‍ രണ്ടിന് തിരികെ തിഹാര്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
         ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നും പിഇടി, സിടി സ്‌കാനിനും മറ്റ് പരിശോധനകളും നടത്തണമെന്നും അദ്ദേഹം ഹർജിയില്‍ വ്യക്തമാക്കി. കെജ്‌രിവാളിന് ഭാരം കുറഞ്ഞിട്ടുണ്ടെന്നും കീറ്റോണ്‍ തോത് ഉയര്‍ന്നിട്ടുണ്ടെന്നും പ്രഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളതിനാൽ തുടര്‍ചികിത്സകള്‍ ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.  
         അറസ്റ്റിന് പിന്നാലെ കെജ്‌രിവാളിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞുവെന്നും ഇത് വീണ്ടെടുക്കാനായില്ലെന്നും ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി പറഞ്ഞു. 
        മാര്‍ച്ച് 21നാണ് കെജ്‌രിവാള്‍ അറസ്റ്റിലാകുന്നത്. ജുഡീഷ്യല്‍, ഇഡി കസ്റ്റഡികളിലായി 50 ദിവസം കഴിഞ്ഞതിന് ശേഷമാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ജാമ്യം അനുവദിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement