Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ കേന്ദ്രത്തിൽ പരാതി നൽകുമെന്ന് മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ.

എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ കേന്ദ്രത്തിൽ പരാതി നൽകുമെന്ന് മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ.



തിരു.: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ മരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി എയര്‍ ഇന്ത്യ എക്സ്പ്രസ് പരിഗണിക്കുന്നില്ലെന്ന് രാജേഷിൻ്റെ ഭാര്യ അമൃത. നേരത്തെ ച‍ര്‍ച്ച നടത്താമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോൾ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞു. കൂടുതൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മെയിൽ അയക്കാനാണ് പറയുന്നത്. ആകെ ടിക്കറ്റിന്റെ റീഫണ്ട് തുക മാത്രമാണ് നൽകിയത്. കേണപേക്ഷിച്ചിട്ടും താൻ പറയുന്നത് കേൾക്കാൻ എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ തയ്യാറായില്ല. തങ്ങളെ ഒഴിവാക്കി വിടാനാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ശ്രമിച്ചത്. വിമാനം റദ്ദായ സമയത്ത് തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കിൽ അവസാനമായി ഭർത്താവിനെ കാണാൻ കഴിയുമായിരുന്നു. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകുമെന്ന് പറഞ്ഞ അമൃത എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement