Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആലപ്പുഴ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ കൂടി തുടങ്ങി.

ആലപ്പുഴ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ  കൂടി തുടങ്ങി.

ആലപ്പുഴ: ജില്ലയിൽ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ചൊവ്വാഴ്ച ആരംഭിച്ചു. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ആണ് മൂന്ന് ക്യാമ്പുകൾ പുതുതായി ആരംഭിച്ചത്. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലും ചേർത്തല പട്ടണക്കാട് വില്ലേജിലും ഓരോ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. തോട്ടപ്പള്ളി മാത്തേരി പെനിയേൽ  ചർച്ചിൽ ആരംഭിച്ച ക്യാമ്പിൽ 180 കുടുംബങ്ങളിൽ നിന്നായി 388 പേർ പേരുണ്ട്. പഴയങ്ങാടി നെൽപുരയിൽ ആരംഭിച്ച ക്യാമ്പിൽ 29 കുടുംബങ്ങളിൽ നിന്നായി 116 പേർ ആകെ പേരുണ്ട്. പുറക്കാട് കാരൂർ പഞ്ചായത്തിൽ ആരംഭിച്ച ക്യമ്പിൽ 47 കുടുംബങ്ങളിൽ നിന്നായി 180 പേരാണ് താമസിക്കുന്നത്. 

           ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ വാടയ്ക്കൽ ഷൺമുഖവിലാസം എൽപി സ്ക്കൂളിൽ ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബങ്ങളിലായി 12 പേർ താമസിക്കുന്നു. ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ കോനാട്ടുശ്ശേരി ഗവ. എൽപി സ്ക്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ആറ് കുടുംബങ്ങളിൽപ്പെട്ട 23 പേരുണ്ട്. കഴിഞ്ഞ ദിവസം ജില്ലയിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചിരുന്നു. അമ്പലപ്പുഴ ആര്യാട് സൗത്ത് വില്ലേജിൽ തത്തംപള്ളി എൽപി സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലെ 12 പേരാണ് ഉള്ളത്. ചെങ്ങന്നൂർ വില്ലേജിൽ ഗവൺമെൻറ് യുപിഎസ് കിഴക്കേ നടയിൽ ആരംഭിച്ച ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലായി 14 പേരുമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement