Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുഴയിൽ കാണാതായ പത്ര ഏജൻ്റിന്റെ മൃതദേഹം കണ്ടെത്തി.

പുഴയിൽ കാണാതായ പത്ര ഏജൻ്റിന്റെ മൃതദേഹം കണ്ടെത്തി.



മലപ്പുറം: തിരൂർ പുഴയിൽ ഇന്നലെ പുലർച്ചെ കാണാതായ നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശിയും തിരൂർ ബസ്സ്റ്റാൻഡ് മാതൃഭൂമി ഏജൻ്റുമായ നെച്ചാട്ട് ശ്രീധരൻ എന്ന ഗണേശൻ്റെ മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ തിരൂർ-പൊന്നാനി പുഴയിൽ മാങ്ങാട്ടിരി പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ശ്രീധരന് വേണ്ടി ഇന്നലെ രാത്രി വരെയും പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നര മണിയോടെ പത്രം എടുക്കാൻ ആയി തിരൂരിലേക്ക്  പുറപ്പെട്ട ശ്രീധരനെ പത്രമെടുക്കാൻ കാണാത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതിനെ ത്തുടർന്ന് സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ഏറ്റരിക്കടവ്  പാലം കടന്നായി കണ്ടെത്തിയത്. തുടർന്ന് പാലത്തിന്റെ ഏതാനും മീറ്റർ അകലെ ശ്രീധരന്റെ ബൈക്ക് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പുഴയിൽ ഒഴുക്കിൽ പ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ തിരച്ചിൽ ആരംഭിച്ചത്.
        മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്കെന്ന് ബന്ധുകൾ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement