Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാ വർക്കർമാരുടെ പ്രചാരണം.

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാ വർക്കർമാരുടെ പ്രചാരണം.
മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാ വർക്കർമാരുടെ പ്രചാരണം. വോട്ടർമാരെ നേരിട്ട് കണ്ടാണ് സർക്കാർ പ്രതിനിധിയെ പരാജയപ്പെടുത്തണമെന്ന് ആശാ വർക്കർമാർ ആവശ്യപ്പെടുന്നത്. സർക്കാർ ആശാ വർക്കർമാരോട് സ്വീകരിച്ച തെറ്റായ സമീപനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ പറഞ്ഞാണ് പ്രചാരണം നടത്തുന്നത്. 
       വ്യാഴാഴ്ച രാവിലെ ചന്തക്കുന്നിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. കടകൾ കയറിയിറങ്ങിയും വീടുകൾ കയറിയിറങ്ങിയും പ്രചാരണം നടത്തി. പ്രചാരണത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും നടത്തി. വരും ദിവസങ്ങളിൽ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുമെന്ന് ആശാ വർക്കർമാർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement