Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തകർന്നു വീണു.

ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തകർന്നു വീണു.
അഹമ്മദാബാദ്: ഗുജറാത്തിൽ ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തകർന്നു വീണു. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം മേഘനി നഗറിലെ ജനവാസ മേഖലയിലേക്കാണ് എയർ ഇന്ത്യ വിമാനം തകർന്നു വീണത്. 242 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിവരം.
      ഉച്ചയ്ക്ക് 1.10നാണ് എയർ ഇന്ത്യ എ 1171 വിമാനം ലണ്ടനിലേക്ക് പറന്നുയർന്നത്. ടേക്കോഫിനിടെ മരത്തിലോ മതിലിലോ ഇടിച്ച്‌ വിമാനം തകർന്നു എന്നാണ് പ്രാഥമിക വിവരം. അഗ്നശമന സേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വിമാനം കത്തിയെരിഞ്ഞതിന്റെയും കറുത്ത നിറത്തിലുള്ള പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ടേക്കോഫിനിടെ ആയതിനാല്‍, വിമാനത്തില്‍ ഇന്ധനം ധാരാളമുണ്ടായിരുന്നു. ഇത് വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരിക്കാം എന്നാണ് നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement