Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാപ്പി തിളപ്പിക്കുന്നതിനിടെ തീ പടർന്ന് കോട്ടയത്ത് വീട്ടമ്മ മരിച്ചു.

കാപ്പി തിളപ്പിക്കുന്നതിനിടെ തീ പടർന്ന് കോട്ടയത്ത് വീട്ടമ്മ മരിച്ചു.
കോട്ടയം: ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്.
       ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മറിയപ്പള്ളി മുട്ടത്തെ അനിയത്തിയുടെ മകന്‍റെ വീട്ടിലാണ് അംബിക താമസിച്ചിരുന്നത്. അനിയത്തിയുടെ മകനും അംബികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടരുകയായിരുന്നു. ഈ തീ പടർന്നത് അറിയാതെ ഇവർ പുറം ചൊറിഞ്ഞു. ഈ സമയം വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ചു. തീ ആളിപ്പടർന്ന് ഗുരുതരമായി പൊള്ളലേറ്റ അംബികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അംബികയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement