Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൺസൂൺ കാല സമയമാറ്റം: കേരളത്തിലൂടെയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇങ്ങനെ.

മൺസൂൺ കാല സമയമാറ്റം: കേരളത്തിലൂടെയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇങ്ങനെ.

തിരു.: മൺസൂൺകാല ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കൺ പാത വഴിയുള്ള പുതുക്കിയ സമയക്രമമനുസരിച്ച് കേരളത്തിലൂടെ ഓടുന്ന 14 ട്രെയിനുകളുടെ സമയത്തിൽ ജൂൺ 15 ഞായറാഴ്ച മുതൽ മാറ്റമുണ്ടാകും. 

       എറണാകുളം ജങ്ഷൻ-പുണെ സൂപ്പർഫാസ്റ്റ്, എറണാകുളം ജങ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ മൂന്ന് മണിക്കൂർ നേരത്തേ 02.15ന് പുറപ്പെടും (നിലവിലെ സമയം-05.15). തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 4 മണിക്കൂർ 20 മിനിറ്റ് നേരത്തേ 04.50ന് പുറപ്പെടും (നിലവിലെ സമയം-09.10). തിരുനെൽവേലി -ഹാപ്പ, തിരുനെൽവേലി -ഗാന്ധിധാം എന്നിവ 2 മണിക്കൂർ 55 മിനിറ്റ് നേരത്തേ 05.05ന് പുറപ്പെടും (നിലവിലെ സമയം-08.00). തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -ലോക്മാന്യ തിലക് ഗരീബ്രഥ് ഒരു മണിക്കൂർ 25 മിനിറ്റ് വൈകി 9.10ന് പുറപ്പെടും (നിലവിലെ സമയം-07.45). തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ഇൻഡോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ രണ്ട് മണിക്കൂർ 5 മിനിറ്റ് നേരത്തേ 09.10ന് യാത്ര ആരംഭിക്കും (നിലവിലെ സമയം-11.15). എറണാകുളം ജങ്ഷൻ-നിസാമുദ്ദീൻ മംഗൾദീപ് എക്സ്പ്രസ് രണ്ട് മണിക്കൂർ 55 മിനിറ്റ് നേരത്തേ 10.30നും (നിലവിലെ സമയം -13.25) എറണാകുളം ജങ്ഷൻ-മഡ്ഗാവ് സൂപ്പർഫാസ്റ്റ് രണ്ട് മണിക്കൂർ 45 മിനിറ്റ് വൈകി 13.25നും (നിലവിലെ സമയം-10.40) പുറപ്പെടും. തിരുവനന്തപുരം സെൻട്രൽ-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് നാല് മണിക്കൂർ 35 മിനിറ്റ് നേരത്തേ 14.40നും (നിലവിലെ സമയം-19.15) എറണാകുളം ജങ്ഷൻ-അജ്മീർ മരുസാഗർ എക്സ്പ്രസ് ഒരു മണിക്കൂർ 35 മിനിറ്റ് നേരത്തേ 18.50നും (നിലവിലെ സമയം-20.25) തിരുവനന്തപുരം സെൻട്രൽ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ശനിയാഴ്ച) രണ്ട്‌ മണിക്കൂർ 50 മിനിറ്റ് നേരത്തേ 22.00നും (നിലവിലെ സമയം-00.50, ഞായറാഴ്ച) പുറപ്പെടും.

Post a Comment

0 Comments

Ad Code

Responsive Advertisement