Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസം കൂടി നീട്ടി.

രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസം കൂടി നീട്ടി.


ചെന്നൈ: രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ റെയിൽവേ തീരുമാനിച്ചു. നാഗർകോവിൽ ജങ്‌ഷൻ -താംബരം പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ സ്‌പെഷ്യൽ (06012) ജൂൺ 30 ‌വരെയുള്ള ഞായറാഴ്‌ച വരെയും തിരികെയുളള താംബരം – നാഗർകോവിൽ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ സ്‌പെഷ്യൽ (06011) ജൂലൈ ഒന്നു വരെയുള്ള തിങ്കളാഴ്‌ച വരെയും സർവീസ് നടത്തും.
          ചെന്നൈ സെൻട്രൽ–കൊച്ചുവേളി പ്രതിവാര എക്‌സ്‌പ്രസ്‌ (06043) ജൂലൈ മൂന്ന്‌ വരെയുള്ള ബുധനാഴ്‌ചകളിലും കൊച്ചുവേളി – ചെന്നൈ സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ്‌ (06044) ജൂലൈ നാലു വരെയുള്ള വ്യാഴാഴ്‌ചകളിലും സർവീസ്‌ തുടരും. 
      കൂടാതെ കെഎസ്‌ആർ ബംഗളൂരു– കന്യാകുമാരി ഐലന്റ്‌ എക്‌സ്‌പ്രസ്‌, കന്യാകുമാരി – ചെന്നൈ എഗ്‌മൂർ സൂപ്പർഫാസ്‌റ്റ്‌ എന്നീ ട്രെയിനുകളില്‍ എസി എക്കണോമി കോച്ചും അനുവദിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement