Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓപ്പറേഷന് അനസ്‌തേഷ്യ നല്‍കിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ഓപ്പറേഷന് അനസ്‌തേഷ്യ നല്‍കിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഹെർണിയ ഓപ്പറേഷനായി അനസ്‌തേഷ്യ നല്‍കിയ രോഗി മരിച്ചു. കോടശ്ശേരി വൈലത്ര വാവല്‍ത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് (34) ആണ് മരിച്ചത്.
        ഇന്ന് രാവിലെയാണ് ഹെർണിയ ശസ്‌ത്രക്രിയയ്‌ക്കായി സിനീഷിന് അനസ്‌തേഷ്യ നല്‍കിയത്. ഇതിനിടെ അനസ്‌തേഷ്യ അലർജിയുള്ള സിനീഷിന് ഹൃദയാഘാതമുണ്ടായി. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ സിനീഷിന് വീണ്ടും ഹൃദയാഘാതമുണ്ടാകുകയും തുടർന്നു മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ചികിൽസാപ്പിഴവ് ഉണ്ടായിട്ടുണ്ടെന്നും മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റാൻ സമയമെടുത്തെന്നും യുവാവിൻ്റെ ബന്ധുക്കൾ ആരോപിച്ചു. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement