Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഠിനമായ തണുപ്പ്: പാടത്ത് പുല്ലു വെട്ടാനിറങ്ങിയ സ്ത്രീകൾ കുഴഞ്ഞുവീണു.

കഠിനമായ തണുപ്പ്: പാടത്ത് പുല്ലു വെട്ടാനിറങ്ങിയ സ്ത്രീകൾ കുഴഞ്ഞുവീണു.
കോട്ടയം: കഠിനമായ തണുപ്പിനെ തുടർന്ന് പാടത്ത് പുല്ലു വെട്ടാനിറങ്ങിയ സ്ത്രീകൾ കുഴഞ്ഞുവീണു.
കടുത്തുരുത്തി വാലാച്ചിറയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലാണ് സംഭവം. പാടത്ത് കഴുത്തറ്റം വെള്ളത്തിൽ പുല്ലു വെട്ടാനിറങ്ങിയ മൂന്ന് തൊഴിലാളി സ്ത്രീകളാണ് കുഴഞ്ഞു വീണത്. അജിമോൾ (42), അമ്പിളി (43), സുധാമോൾ (36) എന്നീ തൊഴിലാളികളാണ് തുടർന്ന് ചികിത്സ തേടിയത്.
       ഇവർ തണുപ്പു സഹിക്കാനാകാതെ മരവിച്ചു വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മൂന്ന് ദിവസമായി കഴുത്തറ്റം വെള്ളത്തിൽ പാടത്ത് പുല്ലു വെട്ടുകയായിരുന്നു ഇവർ. നിലവിൽ കടുത്തുരുത്തിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement