Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
കോട്ടയം: ലോകത്തെ കണ്ണീരിൽ ആഴ്ത്തിയ അഹമ്മദാബാദ് വിമാന  ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ. എം.ഒ.എം.എ. സംസ്ഥാന കമ്മറ്റി പ്രസിഡൻ്റ് എ.കെ. ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി കൂടിയ അനുശോചനയോഗത്തിൽ സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ്, വൈസ് പ്രസിഡൻ്റ് തങ്കച്ചൻ പാലാ, ജോയിൻ്റ് സെക്രട്ടറിമാരായ ജോവാൻ മധുമല, മഹേഷ് മംഗലത്ത്, സംസ്ഥാന കമ്മറ്റി അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. 
       വിദേശ പൗരന്മാർ ഉൾപ്പെടെ 242 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടം രാജ്യത്തെ നടുക്കിയ വൻ ദുരന്തമാണെന്ന് സംസ്ഥാന പ്രസിഡൻ്റ് എ.കെ ശ്രീകുമാർ അനുശോചനം രേഖപ്പെടുത്തി സംസാരിക്കവെ അഭിപ്രായപെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരോടുള്ള ആദരസൂചകമായി സംഘടനയുടെ ഒരാഴ്ചത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മറ്റി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement