Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കായലിൽ ഹെൽമറ്റ് ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.

കായലിൽ ഹെൽമറ്റ് ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.
തൃശൂർ: മുള്ളൂർ കായലിൽ ഹെൽമറ്റ് ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. തോളൂർ പഞ്ചായത്തിലെ അടാട്ട് അയ്നിക്കാട് മുള്ളൂർ കായലിലാണ് സംഭവം. തലയിൽ ഹെൽമെറ്റ് വെച്ച നിലയിൽ അടാട്ട് സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
         ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞതാകാം എന്നാണ് നിഗമനം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. വൈകുന്നേരം നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement