Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ; സുരക്ഷാ ഓഡിറ്റിങ് ഉൾപ്പെടെ ഏഴു മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി സർക്കാർ.

സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ; സുരക്ഷാ ഓഡിറ്റിങ് ഉൾപ്പെടെ ഏഴു മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി സർക്കാർ.
കൊച്ചി: സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഡിറ്റിങ് ഉൾപ്പെടെ ഏഴു മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വയനാട് സുൽത്താൻബത്തേരിയിലെ സർക്കാർ സ്കൂളിൽ 2019ൽ ഒരു വിദ്യാർത്ഥിനി ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫയൽ ചെയ്ത ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഇറക്കിയ സർക്കുലറാണ് ഹാജരാക്കിയത്.
     നിർദ്ദേശങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.

1. ശൗചാലയങ്ങളിൽ വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം.

2. സ്‌കൂളുകളിൽ പ്രഥമശുശ്രൂഷാ കിറ്റ് വേണം.

3. പ്രഥമശുശ്രൂഷയിൽ രണ്ട് ജീവനക്കാർക്കെങ്കിലും അടിസ്ഥാനപരിശീലനം നൽകണം.

4. അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ നേരിടാൻ ചൈൽഡ് എമർജൻസി മെഡിക്കൽ റെസ്പോൺസ് പ്ലാൻ തയ്യാറാക്കണം. ആൻ്റിവെനം, പീഡിയാട്രിക് മെഡിക്കൽ കെയർ തുടങ്ങിയവ ലഭ്യമാക്കാൻ അടുത്തുള്ള ആശുപത്രിയുമായുള്ള ഏകോപനം.

5. പാമ്പിനെ ഒഴിവാക്കാൻ വനംവകുപ്പുമായി ഏകോപനം. സ്കൂളുകളിലും പരിസരങ്ങളിലും പരിശോധന നടത്തണം.

6. തീപിടുത്തം, വെള്ളപ്പൊക്കം തുടങ്ങിയവ നേരിടാൻ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് മോക്ക് ഡ്രിൽ നടത്തണം.

7. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്‌കൂൾ മേധാവികളും മാനേജ്‌മെൻ്റും ഉറപ്പാക്കണം. ജില്ലാ വിദ്യാഭ്യാസ അധികൃതർ ഇടയ്ക്കിടയ്ക്ക് പരിശോധന നടത്തണം.

Post a Comment

0 Comments

Ad Code

Responsive Advertisement