Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഈരാറ്റുപേട്ടയിൽ ഉരുൾപൊട്ടൽ.

ഈരാറ്റുപേട്ടയിൽ ഉരുൾപൊട്ടൽ.



ഈരാറ്റുപേട്ട: കനത്ത മഴയെത്തുടർന്ന് ഭരണങ്ങാനത്ത്‌ ഉരുൾപൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലൽ ഉണ്ടായത്. ഏഴ് വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. 
      ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും ജില്ലാ കളക്ടർ നിരോധിച്ചു. അതേസമയം, അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റ് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Post a Comment

0 Comments

Ad Code

Responsive Advertisement