Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനവായ്പ അടച്ചു തീർത്താൽ പുതിയ ആർസി രണ്ടു മണിക്കൂറിനകം.

വാഹനവായ്പ അടച്ചു തീർത്താൽ പുതിയ ആർസി രണ്ടു മണിക്കൂറിനകം.
തിരു.: വെഹിക്കിൾ ലോൺ തിരിച്ചടവ് പൂർത്തിയായാൽ ഓട്ടമാറ്റിക്കായി പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) ലഭിക്കുന്നതിനുള്ള നടപടികൾ വാഹന ഉടമകൾക്കു തന്നെ പൂർത്തിയാക്കാൻ സാധിക്കും. രണ്ടു മണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് (എൻഐസി) ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
      സാധാരണ നിലയിൽ വായ്‌പാ തിരിച്ചടവ് പൂർത്തിയായാൽ, വാഹന ഉടമ ബാങ്കിൽ പോകണം. അവിടെ നിന്ന് ഫോം 35 വാങ്ങിയ ശേഷം ആർടി ഓഫീസിൽ പോയി ഫീസടച്ച് പരിവാഹൻ വെബ്സൈറ്റിൽ ഫോം 35 അ‌പ്ലോഡ് ചെയ്യണം. തുടർന്ന്, ദിവസങ്ങൾ കഴിഞ്ഞാണ് ബാധ്യത (ഹൈപ്പോതിക്കേഷൻ ടെർമിനേഷൻ) ഒഴിവാക്കിയ ശേഷം പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുക. എന്നാൽ, പുതിയ സംവിധാനം വരുന്നതോടു കൂടി വാഹന ഉടമകൾ ബാങ്കിലോ, ആർടി ഓഫീസിലോ പോകേണ്ടതില്ല. വായ്‌പ പൂർത്തിയായി കഴിഞ്ഞാൽ വാഹന ഉടമയുടെ മൊബൈൽ നമ്പറിലേക്ക് ഒരു സന്ദേശവും ലിങ്കും ഓട്ടോമറ്റിക്കായി അയക്കും. ആ ലിങ്ക് തുറന്ന് ലഭിച്ച ഒടിപി ഉപയോഗിച്ച് മോട്ടോർ വാഹനവകുപ്പിൻ്റെ ആർസി മാറ്റത്തിനുള്ള സർവീസ് ചാർജ്ജായ 85 രൂപ അടച്ചാൽ രണ്ടു മണിക്കൂറിനുള്ളിൽ പുതിയ ആർസി ഡൗൺലോഡ് ചെയ്ത് എടുക്കാം. വാഹന ഉടമകൾക്ക് ഈ നടപടിക്രമങ്ങൾ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും പൂർത്തിയാക്കാം.
       പുതിയ സംവിധാനം വരുന്നതിനു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ ആർസി നൽകിത്തുടങ്ങിയിട്ടുണ്ട്. അത് വിജയകരമായി പൂർത്തിയാക്കിയതിനാൽ വെള്ളിയാഴ്ചയോടു കൂടി പൂർണ്ണമായ തോതിൽ ഈ രീതിയിലേക്ക് മാറാനാണ് അധികൃതർ ശ്രമിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കുമായി ചേർന്നാണ് പ്രാരംഭഘട്ടത്തിൽ പണമിടപാട് സൗകര്യങ്ങൾ നടപ്പാക്കുന്നത്. പിന്നീട് മറ്റു ബാങ്കുകളുമായി ചേർന്നും പ്രവർത്തിക്കും. വാഹന ഉടമകൾക്ക് ബുദ്ധിമുട്ടില്ലാതെ വായ്പാ നടപടികൾ പൂർത്തിയാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് എൻഐസി കേരള ഡയറക്‌ടർ പ്രദീപ് സിങ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement