Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആശുപത്രിയിൽ പോയി മടങ്ങവേ കുഴഞ്ഞു വീണു മരിച്ചു.

ആശുപത്രിയിൽ പോയി മടങ്ങവേ കുഴഞ്ഞു വീണു മരിച്ചു. 
ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകവേ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. അമ്പലംകുന്നിൽ ചരിവുപുരയിടം വീട്ടിൽ പെയിൻ്റിംഗ് തൊഴിലളി ആയിരുന്ന വി.ഡി. ഷാജി (65 ) ആണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് മടങ്ങിവരവേ
വീട്ടിലേക്ക് കയറുന്ന പടവുകളിൽ വച്ച് പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സമീപവാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്സ്റ്റുമാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. കുഞ്ഞമ്മ ആണ് ഭാര്യ. സംസ്കാരം ഞായറാഴ്ച (07-12-2025) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement