Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. 

എരുമേലി: കൊരട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.45 ഓടെ കൊരട്ടി കാന്താരിവളവിന് സമീപം വെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം കരിമ്പിൻകോട് ഊരാളിക്കോണം സ്വദേശിയായ ബഷീറുദ്ദീൻ (74) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ എരുമേലി പോലീസിൻ്റെ നേതൃത്വത്തിൽ എരുമേലിയിലെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കേ രാത്രി പതിനൊന്നോടെ മരണമടയുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ബഷീറുദ്ദീൻ. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിന് എത്തിയ ശേഷം തിരികെ കട്ടപ്പനക്ക് പോവുകയായിരുന്നു കാറിൽ ഉണ്ടായിരുന്നവർ.

Post a Comment

0 Comments

Ad Code

Responsive Advertisement