Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയേയും ഭാര്യയേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം.

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയേയും ഭാര്യയേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം.
കോട്ടയം: ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയേയും ഭാര്യയേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടുജോലിക്കാരി കണ്ടെത്തിയത്.
      കൊലപാതകമാണോ ആത്മഹത്യയാണോ മരണ കാരണമെന്ന് ആദ്യം സ്ഥിരീകരിച്ചില്ലെങ്കിലും പിന്നീട് കൊലപാതകമെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്. മൃതദേഹത്തിൻ്റെ സമീപത്തു നിന്ന് ആയുധങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. 
        ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിൽ രണ്ട് സ്ഥലങ്ങളിലായാണ്  കണ്ടെത്തിയത്. വിജയകുമാറിൻ്റെ മൃതദേഹം സ്വീകരണ മുറിയിലും മീരയുടെ മൃതദേഹം മുറിയിലുമായിരുന്നു. ഇതുവരുടെയും തലയ്ക്ക് മുറിവുണ്ട്. ഇരുവരെയും മൃതദേഹം ആക്രമിക്കപ്പെട്ട നിലയിലാണ്. വസ്ത്രങ്ങൾ വലിച്ചു കീറിയ നിലയിലുമാണ്.
       ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ജോലി ചെയ്തു വരുകയാണ് വിജയകുമാർ.


Post a Comment

0 Comments

Ad Code

Responsive Advertisement